സാമൂഹിക മാധ്യമങ്ങളിലെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹിക-വാര്‍ത്താ പ്ലാറ്റ്ഫോമുകള് ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പാര്‍ലമെന്ററികാര്യ സമിതി യോഗം ചേരാൻ നീക്കം. യോഗത്തില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക്, ട്വിറ്റര്‍ ഉദ്യോഗസ്ഥര്‍ക്കു നോട്ടീസ് നല്കി. ജനുവരി 21ന് നടക്കുന്ന യോഗത്തില്‍ ഹാജരാവണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ ഐ ടി പാര്‍ലമെന്ററി സമിതിയാണ് 21 ന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. പൗരന്മാരുടെ സ്വകാര്യത, വാർത്താ പോർട്ടലുകളുടെ ദുരുപയോഗം തടയുക, ഡിജിറ്റൽ ഇടത്തിലെ സ്ത്രീ സുരക്ഷ എന്നിവ ചർച്ച ചെയ്യാനാണ് സമിതി നോട്ടീസ്.