ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് ഇന്ന് മുംബൈയിൽ; നായക സ്ഥാനത്ത് കോഹ്ലി തിരിച്ചെത്തി

 

ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. വിരാട് കോഹ്ലി ഇന്ത്യൻ നായക സ്ഥാനത്ത് തിരിച്ചെത്തി. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. ആദ്യ ടെസ്റ്റിൽ അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിച്ചത്.

മുംബൈയിൽ മഴ ഭീഷണി നിലനിൽക്കുന്നുണ്ട്. കാലാവസ്ഥ കൂടി പരിഗണിച്ചാകും അന്തിമ ഇലവനെ തെരഞ്ഞെടുക്കുകയെന്ന് വിരാട് കോഹ്ലി പറഞ്ഞു. കോഹ്ലി ടീമിലേക്ക് എത്തുമ്പോൾ ആരാകും പുറത്താകുക എന്ന ആകാംക്ഷ നിലനിൽക്കുകയാണ്. ഫോമിൽ ഇല്ലാത്ത രഹാനെക്ക് സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയേറെയാണ്.

ആദ്യ ടെസ്റ്റിൽ പരുക്ക് അലട്ടിയിരുന്ന കീപ്പർ വൃദ്ധിമാൻ സാഹ മുംബൈ ടെസ്റ്റിൽ കളിക്കാൻ സജ്ജമായതായി കോഹ്ലി അറിയിച്ചു. അശ്വിനും ജഡേജയും അക്‌സർ പട്ടേലും ടീമിലുണ്ടാകും. ഇഷാന്ത് ശർമ മോശം ഫോം തുടരുന്നതിനാൽ സ്ഥാനചലനമുണ്ടായേക്കും.