കാൺപൂർ ടെസ്റ്റിൽ ഇന്ത്യക്ക് 49 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഒന്നാമിന്നിംഗ്‌സിൽ ന്യൂസിലാൻഡ് 296 റൺസിന് ഓൾ ഔട്ടായി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 345 റൺസാണ് എടുത്തത്. സ്പിന്നർമാരാണ് ന്യൂസിലാൻഡ് ബാറ്റിംഗ് നിരയെ തകർത്തത്
അഞ്ച് വിക്കറ്റെടുത്ത അക്‌സർ പട്ടേലാണ് ന്യൂസിലാൻഡ് നിരയിൽ വിള്ളൽ വീഴ്ത്തിയത്. അശ്വിൻ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റെടുത്തു.
ഓപണർമാരുടെ പ്രകടനമാണ് ന്യൂസിലാൻഡിനെ മൂന്നൂറിനടുത്ത് റൺസിലെത്തിച്ചത്. ടോം ലാഥം 95 റൺസും വിൽ യംഗ് 89 റൺസുമെടുത്തു. കെയ്ൽ ജമീസൺ 23 റൺസും കെയ്ൻ വില്യംസൺ 18 റൺസുമെടുത്തു. മറ്റാർക്കും കാര്യമായ സംഭാവന നൽകാനായില്ല