എപ്പോഴും ക്ഷീണം, തലവേദന; ഇന്ത്യയില്‍ ഏറ്റവുമധികം പേരില്‍ കാണുന്നൊരു രോഗം
അനീമിയ’ അഥവാ വിളര്‍ച്ച എന്നാല്‍ രക്തത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാത്ത അവസ്ഥയാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാം. പാരസൈറ്റിക് അണുബാധകള്‍, പോഷകാഹാരക്കുറവ്, മറ്റെന്തെങ്കിലും രോഗങ്ങള്‍ അങ്ങനെ പലതുമാകാം ഒരു വ്യക്തിയെ വിളര്‍ച്ചയിലേക്ക് നയിക്കുന്നത്. എന്നാല്‍ അധികപേരിലും അനീമിയ ഉണ്ടാക്കുന്നത് വേണ്ടത്ര അയേണ്‍ ശരീരത്തിലെത്താതിരിക്കുമ്പോഴാണ്. അയേണ്‍ ആണ് ആരോഗ്യകരമായ ചുവന്ന രക്താണുക്കളുടെയും അവയിലടങ്ങിയ ഹീമോഗ്ലോബിന്റെയും ഉത്പാദനത്തിന് കാരണമാകുന്നത്. അതിനാല്‍ തന്നെ അയേണ്‍ കുറയുന്നത് ചുവന്ന രക്താണുക്കള്‍ കുറയുന്നതിന് കാരണമാകുന്നു. ഇന്ത്യയില്‍ പോഷകാഹാരക്കുറവ് നേരിടുന്ന വലിയൊരു…