ഒമിക്രോൺ: നെതർലാൻഡ്-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര മാറ്റിവെച്ചു

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദമായ ഒമിക്രോൺ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ നെ​ത​ർ​ല​ൻ​ഡ്സ്-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പ​ര​മ്പ​ര മാ​റ്റി​വെച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രിക്ക​റ്റ് ബോ​ർ​ഡ് ട്വി​റ്റ​റി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ടു​ത്ത​വ​ർ​ഷം പ​ര​മ്പ​ര ന​ട​ത്താ​ൻ നെ​ത​ർ​ല​ൻ​ഡ്സ് ക്രി​ക്ക​റ്റ് ബോ​ർ​ഡും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡും ആ​ലോ​ചി​ച്ചു​വ​രി​ക​യാ​ണെ​ന്ന് സി​എ​സ്എ ആ​ക്ടിം​ഗ് സി​ഇ​ഒ പ​റ​ഞ്ഞു. എന്നാല്‍ കേസുകള്‍ കൂടിവരുന്നതിനാല്‍ അടുത്ത വര്‍ഷവും പരമ്പര നടക്കുമോ എന്നുറപ്പില്ല.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കാ​ണ് നെ​ത​ർ​ല​ൻ​ഡ്സ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ എ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ചയായിരുന്നു പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം.എ​ന്നാ​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ന് മു​ൻ​പ് ത​ന്നെ പ​ര​മ്പ​ര ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഡി​സം​ബ​ർ മൂ​ന്നി​ന് മു​ൻ​പ് നെ​ത​ർ​ലൻ​ഡ്സ് ടീ​മി​ന് നാ​ട്ടി​ലേ​ക്ക് വി​മാ​നം ല​ഭി​ക്കി​ല്ല എ​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തോ​ടെ ആ​ദ്യ മ​ത്സ​രം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

പു​തി​യ വ​ക​ഭേ​ദം ആ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ ബ്രി​ട്ട​ണ്‍ ഉ​ൾ​പ്പ​ടെ​യു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. സിം​ഗ​പ്പൂ​ർ, യു​എ​ഇ രാ​ജ്യ​ങ്ങ​ളും ആ​ഫ്രി​ക്ക​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ൾ വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ചാ​ൽ പ​ര​മ്പ​ര​യ്ക്ക് ശേ​ഷം താ​ര​ങ്ങ​ൾ​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ഇ​തു​കൂ​ടി പ​രി​ഗ​ണി ച്ചാ​ണ് പ​ര​മ്പ​ര ഉ​പേ​ക്ഷി​ക്കാ​ൻ ഇ​രു ബോ​ർ​ഡു​ക​ളും ആ​ലോ​ചി​ച്ച​ത്.

അതേസമയം ഒമിക്രോൺ ജ​ര്‍​മ​നി​യി​ലും സ്ഥിരീകരിച്ചു. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ ഒരാളിലാണ് രോഗം സംശയിക്കുന്നത്. ഒമിക്രോൺ സ്ഥി​രീ​ക​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​ണ് ജ​ർ​മ​നി. നേ​ര​ത്തെ ബെ​ല്‍​ജി​യ​ത്തി​ലും ഒമിക്രോൺ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഒമിക്രോൺ വ​ക​ഭേ​ദം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി.