കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു; ഒരു വിക്കറ്റ് നഷ്ടപ്പെട്ടു

 

ന്യൂസിലാന്‍ഡിനെതിരെ കാണ്‍പൂരില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ അജിങ്ക്യ രഹാനെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരം പത്തോവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. നിലവില്‍ 24 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ

13 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് പുറത്തായത്. ശുഭ്മാന്‍ ഗില്ലും മായങ്കും ചേര്‍ന്നാണ് ഇന്നിംഗ്‌സ് ഓപണ്‍ ചെയ്തത്. 9 റണ്‍സുമായി ഗില്ലും പൂജാരയുമാണ് ക്രീസില്‍. ജമീസണാണ് മായങ്കിനെ പുറത്താക്കിയത്

വൃദ്ധിമാന്‍ സാഹയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. അശ്വിനും അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും സ്പിന്നര്‍മാരായി ടീമിലുണ്ട്. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ് പേസര്‍മാര്‍

ഇന്ത്യന്‍ ടീം: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ്സ് അയ്യര്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ