കൊച്ചി വൈപ്പിനിൽ മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ സ്വദേശി ജോസ്(51), സഹോദരിയും അധ്യാപികയുമായ ജെസി(49) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ഇവരുടെ അമ്മ റീത്ത(80)യെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്ന നിലയിലാണ് മൂന്ന് പേരെയും കണ്ടെത്തിയത്. രണ്ട് ദിവസമായി വീട്ടിൽ ആളനക്കമില്ലാത്തിനാൽ പഞ്ചായത്ത് അംഗം അറിയിച്ചതിനെ തുടർന്ന് പോലീസ് വന്നാണ് പരിശോധിച്ചത്. മൂന്ന് പേരും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായാണ് വിവരം