തമിഴ്‌നാട്ടിൽ കെഎസ്ആർടിസി സ്‌കാനിയ ബസ് ലോറിയുമായി കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ഗുരുതര പരുക്ക്

 

തമിഴ്‌നാട് കൃഷ്ണഗിരിയിൽ കെ എസ് ആർ ടി സി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം-ബംഗളൂരു ബസിലെ ഡ്രൈവർ ഹരീഷ് കുമാറിനാണ് പരുക്കേറ്റത്. യാത്രക്കാർ സുരക്ഷിതരാണ്

പുലർച്ചെ ആറരയോടെയായിരുന്നു അപകടം. ലോറിക്ക് പിന്നിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പറയുന്നത്.