ആലുവയിൽ നിയമവിദ്യാർഥിനിയായ മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സർവീസിൽ തുടരുന്നത് രാഷ്ട്രീയപിന്തുണയുള്ളതിനാലെന്ന് മൊഫിയയുടെ മാതാവ് ഫാരിസ. ഡിവൈഎഫ്‌ഐ നേതാവിനെയും കൂട്ടിയാണ് മൊഫിയയുടെ ഭർത്താവ് സുഹൈൽ സ്റ്റേഷനിലെത്തിയത്. അതാരാണെന്ന് മൊഫിയക്ക് അറിയില്ലായിരുന്നു
മൊഫിയയെ മാനസിക രോഗിയാക്കി അവർ ചിത്രീകരിച്ചു. മാനസിക രോഗിയാണെന്ന് നിരന്തരം പറഞ്ഞപ്പോൾ ഡോക്ടറെ കാണിച്ചിരുന്നു. ഭർത്താവിനാണ് കൗൺസിലിംഗ് നൽകേണ്ടതെന്നാണ് ഡോക്ടർ പറഞ്ഞത്. മുത്തലാഖ് ചൊല്ലിയതോടെ അവൾ തകർന്നു. മൂന്ന് മാസത്തിനകം അവൻ വേറെ വിവാഹം ചെയ്യുമെന്നും അറിഞ്ഞു. ഉപേക്ഷിക്കല്ലേയെന്ന് അവൾ കാലുപിടിച്ച് അപേക്ഷിച്ചിട്ടുണ്ട്
സിഐയെ സ്ഥലം മാറ്റിയതു കൊണ്ടു കാര്യമില്ല. സസ്‌പെൻഷൻ പോര, ജോലിയിൽ നിന്ന് പിരിച്ചുതന്നെ വിടണമെന്ന് മൊഫിയയുടെ മാതാവ് ആവശ്‌പ്പെട്ടു.