സിഐ സുധീറിനെതിരെ നടപടി വേണം; സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി അൻവർ സാദത്ത് എംഎൽഎ

ആലുവയിൽ ഗാർഹിക പീഡനത്തിന് പരാതി നൽകിയ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് അൻവർ സാദത്ത് എംഎൽഎ. സിഐ സുധീറിനെ സ്ഥാനത്ത് നീക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ ആലുവ പോലീസ് സ്‌റ്റേഷന് മുന്നിൽ കുത്തിയിരിക്കുകയാണ്.

സിഐ ഡ്യൂട്ടിക്കായി എത്തിയതിന് പിന്നാലെയാണ് എംഎൽഎ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റുന്നതുവരെ സമരം തുടരുമെന്ന് എംഎൽഎ അറിയിച്ചു. നിരവധി പരാതികളാണ് സിഐ സുധീറിനെതിരെ ഉയരുന്ന ഉയരുന്നത്

ആലുവ സ്റ്റേഷനിൽ തന്നെ പരാതിയുമായി എത്തിയ മറ്റൊരു പെൺകുട്ടിയോടും ഇയാൾ മോശമായി പെരുമാറിയതായി വെളിപ്പെടുത്തൽ വന്നിരുന്നു. സിഐ ആലുവ സ്റ്റേഷനിൽ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എംഎൽഎ പറയുന്നു. കോൺഗ്രസ് നേതാക്കളും എംഎൽഎക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്