നടൻ ജോജു ജോർജിന്റെ വീടിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ഭീഷണി ഉള്ളതിനാൽ മാളയിലെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. നേരത്തെ ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇത് പോലീസ് തടഞ്ഞു
ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധമാണ് കൈവിട്ടുപോയത്. കൊച്ചിയിൽ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചായിരുന്നു സമരം. രോഗികളും കുട്ടികളുമടക്കമുള്ളവർ നടുറോഡിൽ കുടുങ്ങിയതോടെയാണ് ജോജു ഇതിനെതിരെ രംഗത്തുവന്നത്. സമരക്കാരെ ചോദ്യം ചെയ്തതോടെ ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർക്കുകയും ചെയ്തു.