ബാലുശ്ശേരിയിൽ കോൺഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചു; വീടിന് നേരെയും കല്ലേറ്

 

കോഴിക്കോട് ബാലുശ്ശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫീസ് തീയിട്ട് നശിപ്പിച്ചു. പ്രദേശത്ത് നിലനിന്നിരുന്ന സിപിഎം-കോൺഗ്രസ് സംഘർഷത്തിന് പിന്നാലെയാണ് സംഭവം.

കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്റെ വീടിന് നേരെ കല്ലേറുണ്ടായി. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാർ തകർക്കുകയും ചെയ്തിട്ടുണ്ട്.