മുഖ്യമന്ത്രി പിണറായി വിജയനും, ഉമ്മൻ ചാണ്ടിക്കും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളില്ല; ചികിത്സയിൽ തുടരുന്നു

 

കൊവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കടുത്ത ആരോഗ്യപ്രശ്‌നങ്ങളില്ല. പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

മുഖ്യമന്ത്രിക്ക് കൊവിഡ് ക്രിട്ടിക്കൽ കെയർ വിദഗ്ധരെ ഏർപ്പെടുത്തുന്ന കാരയ്ത്തിൽ ഇന്ന് തീരുമാനമുണ്ടാകും. മകൾ, വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനാൽ നിരീക്ഷണത്തിലായിരുന്നു മുഖ്യമന്ത്രി. തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഉമ്മൻ ചാണ്ടി കഴിഞ്ഞ രണ്ട് ദിവസമായി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രണ്ട് ദിവസമായി പനിയുണ്ടായിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശാരീരിക അവശതകൾ കൂടി പരിഗണിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.