ദുരന്തഭൂമിയായി മാറിയ പെട്ടിമുടിയിൽ മോഷണ പരമ്പരയും. ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വാഹനങ്ങളുടെ വിലപിടിപ്പുള്ള ഭാഗങ്ങളും വീട്ടുപകരണങ്ങളുമാണ് രാത്രിയുടെ മറവിൽ മോഷ്ടിക്കപ്പെടുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കമ്പനി അധികൃതർ പെട്ടിമുടിയിൽ രാത്രികാവൽ ഏർപ്പെടുത്തി. വാഹനങ്ങളുടെ ടയറുകൾ, വിലകൂടിയ യന്ത്രഭാഗങ്ങൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. തെരച്ചിൽ സമയത്ത് പുറത്തെടുത്ത അലമാരകൾ, വീട്ടുപകരണങ്ങൾ എന്നിവയും മോഷ്ടാക്കൾ ഇവിടെ നിന്ന് കടത്തി.