വി എസിന് ഉദരസംബന്ധമായ അസുഖങ്ങൾ; വൃക്കയുടെ പ്രവർത്തനവും തകരാറിൽ

  ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് ഉദരസംബന്ധമായ അസുഖങ്ങളെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വി എസിന്റെ വൃക്കയുടെ പ്രവർത്തനവും തകരാറിലാണ്. വി എസിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. പട്ടത്തെ ശ്രീ ഉത്രാടം തിരുന്നാൾ ആശുപത്രിയിലാണ് വി എസിനെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 20ന് വി എസിന് 98 വയസ്സ് തികഞ്ഞിരുന്നു.

Read More

നാർകോട്ടിക് ജിഹാദ് പരാമർശം: പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു

  നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. കോട്ടയം കുറുവിലങ്ങാട് പോലീസാണ് കേസെടുത്തത്. പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് നടപടി മതസ്പർധ വളർത്താൻ ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് ബിഷപിനെതിരെ ചുമത്തിയിരിക്കുന്നത്. ഓൾ ഇന്ത്യ ഇമാം കൗൺസിലിന്റെ പരാതിയിലാണ് കേസ്. സെപ്റ്റംബർ ഒമ്പതിന് കുറുവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗത്തിലാണ് ജോസഫ് കല്ലറങ്ങാട്ട് വിവാദ ആരോപണങ്ങൾ ഉന്നയിച്ചത് ലൗ ജിഹാദിനൊപ്പം കേരളത്തിൽ നാർകോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ ബിഷപിന്റെ വിവാദ പ്രസംഗം. ലൗ ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ…

Read More

കോൺഗ്രസിന്റെ ഭീഷണി: നടൻ ജോജു ജോർജിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി

നടൻ ജോജു ജോർജിന്റെ വീടിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ഭീഷണി ഉള്ളതിനാൽ മാളയിലെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. നേരത്തെ ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇത് പോലീസ് തടഞ്ഞു ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധമാണ് കൈവിട്ടുപോയത്. കൊച്ചിയിൽ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചായിരുന്നു സമരം. രോഗികളും കുട്ടികളുമടക്കമുള്ളവർ നടുറോഡിൽ കുടുങ്ങിയതോടെയാണ് ജോജു ഇതിനെതിരെ രംഗത്തുവന്നത്. സമരക്കാരെ ചോദ്യം ചെയ്തതോടെ ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർക്കുകയും ചെയ്തു.

Read More

കോവിഡിന്റെ മൂന്നാം തരംഗം വരുമോയെന്ന് ഭയം; രഹസ്യമായി ബൂസ്റ്റർ ഡോസ് സ്വീകരിച്ച് ഡോക്ടർമാർ

കോവിഡിനെതിരെ ബൂസ്റ്റർ ഡോസ് നൽകാൻ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലെന്നിരിക്കേ, തെലങ്കാനയിൽ ഡോക്ടർമാർ ഉൾപ്പെടെ നിരവധി ആരോഗ്യപ്രവർത്തകർ നിയമം ലംഘിച്ചതായി റിപ്പോർട്ട്. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കേ, ഡോക്ടർമാർ ഉൾപ്പെടെ നിരവധി ആരോഗ്യപ്രവർത്തകർ ബൂസ്റ്റർ ഡോസ് രഹസ്യമായി സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച് ഐസിഎംആറിന്റെ മാർഗനിർദേശം ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ അനധികൃതമായി ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. കോവിഡിന്റെ പുതിയ വകഭേദങ്ങൾ വരുമോ എന്നും കൂടുതൽ അപകടകാരിയാകുമോ എന്നുമുള്ള ആശങ്കകൾ…

Read More

അക്രമം ശരിയല്ല; ജോജുവിന്റെ കാർ തല്ലി തകർത്ത സംഭവം പാർട്ടി അന്വേഷിക്കുമെന്ന് കെ സി വേണുഗോപാൽ

കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത സംഭവം പാർട്ടി അന്വേഷിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആരെയും ആക്രമിക്കുന്നത് ശരിയല്ല. പക്ഷേ സമരത്തിന് ആധാരമായ കാര്യമെന്താണെന്ന് മനസ്സിലാക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു വരുന്ന 14 മുതൽ 29 വരെ ദേശീയതലത്തിൽ പ്രക്ഷോഭം നടത്തുകയാണ്. പക്ഷേ മോദി സർക്കാർ ഇതൊന്നും കേൾക്കുന്നില്ല. ഓരോ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കൂട്ടിക്കൊണ്ടിരിക്കുന്നു. അതേ കുറിച്ച് ചർച്ച വേണ്ടേ….

Read More

2013ല്‍ നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്ഫോടനം നടത്തിയ കേസിൽ നാല് പേര്‍ക്ക് വധശിക്ഷ

2013ൽ പട്‌നയിൽ നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്ഫോടനം നടത്തിയ കേസിൽ വധശിക്ഷ. എൻ.ഐ.എ കോടതിയാണ് നാലുപേർക്ക് ശിക്ഷവിധിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ബിഹാര്‍ തലസ്ഥാനമായ പട്‌നയിൽ നടത്തിയ റാലിക്കിടെയായിരുന്നു സ്ഫോടനം. കേസില്‍ പത്തു പേ​​​ർ കു​​​​​​​റ്റ​​​​​​​ക്കാ​​​​​​​രാ​​​​​​​ണെ​​​​​​​ന്ന് പ്ര​​​​​​​ത്യേ​​​​​​​ക എ​​​​​​​ൻ​​​​​​​.ഐ.​​​​​​​എ കോ​​​​​​​ട​​​​​​​തി നേരത്തെ വി​​​​​​​ധി​​​​​​​ച്ചിരുന്നു. തെ​​​​​​​ളി​​​​​​​വു​​​​​​​ക​​​​​​​ളു​​​​​​​ടെ അ​​​​​​​ഭാ​​​​​​​വ​​​​​​​ത്തി​​​​​​​ൽ ഒരാളെ പ്ര​​​​​​​ത്യേ​​​​​​​ക എ​​​​​​​ൻ​​​​​​​.ഐ.​​​​​​​എ കോ​​​​​​​ട​​​​​​​തി കുറ്റ വിമുക്തനാക്കുകയായിരുന്നു.

Read More

കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255, കോട്ടയം 228, വയനാട് 184, ആലപ്പുഴ 132, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,577 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 10.35

വയനാട് ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 10.35 വയനാട് ജില്ലയില്‍ ഇന്ന് (1.11.21) 184 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 269 പേര്‍ രോഗമുക്തി നേടി. 184 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.35 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125915 ആയി. 122504 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2681 പേരാണ് ജില്ലയില്‍…

Read More

കേരളപ്പിറവി ദിനത്തിൽ മാതൃകാ പ്രവർത്തനങ്ങളുമായി കുന്ദമംഗലം പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജ്

  കുന്നമംഗലം : നവംബർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കുന്ദമംഗലം പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജ് നാഷണൽ സോഷ്യൽ ആക്ടിവിറ്റീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബാരോഗ്യകേന്ദ്ര ത്തിന്റെ പരിസരം ശുചീകരിക്കുകയും രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമായി കാർ പാർക്കിംഗ് സൗകര്യം ഒരുക്കുകയും ചെയ്തുകൊണ്ട് മാതൃകാ പ്രവർത്തനം നടത്തി മെഡിക്കൽ ഓഫീസർ ഡോ. ഹസീനാ ഖരീം, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. രഞ്ജിത്. എം എന്നിവരുടെ സാന്നിധ്യത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി ലിജി പുൽക്കുന്നുമ്മൽ ഉത്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ…

Read More

എനിക്കിതൊരു ഷോ അല്ല, സിനിമാ നടനായതു കൊണ്ട് പറയാൻ പാടില്ലെന്നുണ്ടോ: ജോജു ജോർജ്

രാഷ്ട്രീയം നോക്കിയല്ല കോൺഗ്രസിന്റെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരത്തിനെതിരെ പ്രതിഷേധിച്ചതെന്ന് നടൻ ജോജു ജോർജ്. റോഡ് ഉപരോധിച്ചവരോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അത് അംഗീകരിക്കുന്നവർക്ക് അംഗീകരിക്കാം. കേസ് കൊടുക്കേണ്ടവർക്ക് കൊടുക്കാം. താനതിനെ നേരിടും ഒരു പേടിയുമില്ല. സിപിഎം ചെയ്താലും പറയേണ്ടെ എന്നും ജോജു ചോദിച്ചു. ഹൈക്കോടതി വിധി പ്രകാരം റോഡ് പൂർണമായും ഉപരോധിക്കരുതെന്ന നിയമം നിലനിൽക്കുന്നുണ്ട്. എന്റെ വണ്ടിയുടെ അടുത്തുണ്ടായിരുന്നത് കീമോ തെറാപ്പിക്ക് പോകുന്ന ഒരു കൊച്ചുകുട്ടിയായിരുന്നു. വണ്ടിയുടെ മുന്നിലും പിന്നിലും എ സി ഇടാതെ വിയർത്തു കുളിച്ച് കുറേ…

Read More