എനിക്കിതൊരു ഷോ അല്ല, സിനിമാ നടനായതു കൊണ്ട് പറയാൻ പാടില്ലെന്നുണ്ടോ: ജോജു ജോർജ്

രാഷ്ട്രീയം നോക്കിയല്ല കോൺഗ്രസിന്റെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരത്തിനെതിരെ പ്രതിഷേധിച്ചതെന്ന് നടൻ ജോജു ജോർജ്. റോഡ് ഉപരോധിച്ചവരോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അത് അംഗീകരിക്കുന്നവർക്ക് അംഗീകരിക്കാം. കേസ് കൊടുക്കേണ്ടവർക്ക് കൊടുക്കാം. താനതിനെ നേരിടും

ഒരു പേടിയുമില്ല. സിപിഎം ചെയ്താലും പറയേണ്ടെ എന്നും ജോജു ചോദിച്ചു. ഹൈക്കോടതി വിധി പ്രകാരം റോഡ് പൂർണമായും ഉപരോധിക്കരുതെന്ന നിയമം നിലനിൽക്കുന്നുണ്ട്. എന്റെ വണ്ടിയുടെ അടുത്തുണ്ടായിരുന്നത് കീമോ തെറാപ്പിക്ക് പോകുന്ന ഒരു കൊച്ചുകുട്ടിയായിരുന്നു. വണ്ടിയുടെ മുന്നിലും പിന്നിലും എ സി ഇടാതെ വിയർത്തു കുളിച്ച് കുറേ പേർ ഇരിക്കുന്നു. ഇതേ തുടർന്നാണ് അവിടെ പോയി പോക്രിത്തരമാണെന്ന് പറഞ്ഞത്്

 

എന്റെ അപ്പനെയും അമ്മയെയും തെറി വിളിച്ചത് കോൺഗ്രസിന്റെ പ്രധാന നേതാക്കളാണ്. അവർക്ക് എന്നെ തെറി വിളിക്കാം, ഇടിക്കാം. അപ്പനും അമ്മയും എന്തുചെയ്തു. സിനിമാ നടനാണ് എന്നതു കൊണ്ട് എനിക്ക് പറയാൻ പാടില്ലെന്നുണ്ടോ. സഹികെട്ടിട്ടാണ് പറഞ്ഞത്. ഇത് രാഷ്ട്രീയവത്കരിക്കരുത്. ഇതിന്റെ പേരിൽ ഇനിയൊരു ചർച്ചക്ക് താത്പര്യമില്ല. എനിക്കിതൊരു ഷോ അല്ല