കോട്ടയത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. എംസി റോഡിൽ മോനിപ്പള്ളിയിൽ ആണ് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന നീണ്ടൂർ പ്രാവട്ടം സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ 11 വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. അപകടത്തിന് തൊട്ടു പിന്നാലെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സിൽ ഉണ്ടായിരുന്ന മൂന്നുപേർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
കോട്ടയത്ത് KSRTC ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം







