കേരളപ്പിറവി ദിനത്തിൽ മാതൃകാ പ്രവർത്തനങ്ങളുമായി കുന്ദമംഗലം പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജ്

 

കുന്നമംഗലം : നവംബർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കുന്ദമംഗലം പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജ് നാഷണൽ സോഷ്യൽ ആക്ടിവിറ്റീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബാരോഗ്യകേന്ദ്ര ത്തിന്റെ പരിസരം ശുചീകരിക്കുകയും രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമായി കാർ പാർക്കിംഗ് സൗകര്യം ഒരുക്കുകയും ചെയ്തുകൊണ്ട് മാതൃകാ പ്രവർത്തനം നടത്തി

മെഡിക്കൽ ഓഫീസർ ഡോ. ഹസീനാ ഖരീം, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. രഞ്ജിത്. എം എന്നിവരുടെ സാന്നിധ്യത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി ലിജി പുൽക്കുന്നുമ്മൽ ഉത്ഘാടനം നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പാൾ ശ്രീ. സുചേഷ്. എം,
ട്രസ്റ്റ്‌ ചെയർ പേഴ്സൺ ശ്രീമതി. പ്രിയാ സുചേഷ്, വൈസ് പ്രിൻസിപ്പാൾ ശ്രീ. രവികുമാർ, അധ്യാപികമാരായ സബിത, ശ്രീജിഷ, അസ്‌ലഹ ഫർഹ എന്നിവർ നേതൃത്വം നൽകി