നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത കേസിലെ പ്രതികളായ കോൺഗ്രസുകാർ കീഴടങ്ങി. എറണാകുളം മരട് പോലീസ് സ്‌റ്റേഷനിലെത്തിയാണ് ഇവർ കീഴടങ്ങിയത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ജാഥയായി എത്തിയാണ് വാഹനം തല്ലിത്തകർത്ത കേസിലെ പ്രതികൾ കീഴടങ്ങിയത്.
കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കമുള്ള ആറ് പ്രതികളാണ് കീഴടങ്ങിയത്. സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഇവർ നടൻ ജോജുവിന്റെ കോലം കത്തിച്ചു.
പ്രതികളെ ഉടൻ തന്നെ പോലീസ് വൈദ്യപരിശോധനക്ക് കൊണ്ടുപോകും. വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് നീക്കം.