നടൻ ജോജു ജോർജിന്റെ വാഹനം തല്ലിത്തകർത്ത കേസിലെ പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും. കേസിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങാനാണ് തീരുമാനം
സമരത്തിന് ശേഷം എറണാകുളം ഡിസിസി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. കൊച്ചിയിലെ സമരം രാവിലെ 11 മണിക്ക് മേനക ജംഗ്ഷനിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും. വാഹനങ്ങൾ നിർത്തുമെങ്കിലും ഗതാഗത തടസ്സമുണ്ടാകില്ല. റോഡിന്റെ ഒരു ഭാഗത്ത് കൂടി വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമൊരുക്കും