പ്രതികരിക്കാനുള്ള അധികാരം ജോജുവിനുമുണ്ട്; എന്നാൽ ഇന്ധനവിലയിൽ പ്രതിഷേധിക്കേണ്ടത് അനിവാര്യം: ഹൈബി ഈഡൻ

 

ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് റോഡ് ബ്ലോക്ക് ചെയ്തുള്ള സമരം ജനങ്ങളെ വലച്ചത് ചോദ്യം ചെയ്ത നടൻ ജോജു ജോർജിനെതിരെ ഹൈബി ഈഡൻ എംപി. മോദി-പിണറായി കൂട്ടുകെട്ടിൽ രാജ്യത്തും സംസ്ഥാനത്തും വർധിക്കുന്ന ഇന്ധനവിലയിൽ പ്രതിഷേധിക്കേണ്ടത് അനിവാര്യതയാണെന്ന് ഹൈബി പറഞ്ഞു

ജോജു ജോർജിന്റെ സമരമാണ് മാധ്യമങ്ങളിൽ കണ്ടത്. നികുതി അടയ്ക്കുന്ന പൗരനെന്ന നിലയിൽ പ്രതികരിക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ട്. എന്നാൽ ലക്ഷക്കണക്കിനാളുകളുടെ പ്രയാസവും പ്രശ്‌നവുമാണ് കോൺഗ്രസ് ഉയർത്തിക്കാട്ടിയത്. ജനജീവിതം തടസ്സപ്പെട്ടെങ്കിൽ അതിനെയും അംഗീകരിക്കില്ലെന്ന് ഹൈബി പറഞ്ഞു