മദീന സന്ദർശനം നടത്തി മടങ്ങിയ മലയാളി കുടുംബത്തിൻ്റെ കാർ ഒട്ടകത്തിലിടിച്ച് ഒരാൾ മരിച്ചു; ഏഴു പേർക്ക് പരിക്ക്
മദീനയിൽ സന്ദർശനം നടത്തി തിരിച്ചുവരികയായിരുന്ന രണ്ടു മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിലിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി(28)യാണ് മരിച്ചത്. മദീന സന്ദർശനം നടത്തിയ ശേഷം ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ജിദ്ദയിലെ മൗലവി മദീന സിയാറയിലെ ജീവനക്കാരനാണ് റിഷാദ് അലി. റിഷാദ് അലിയുടെ ഭാര്യക്കും ഭാര്യയുടെ ഉമ്മക്കും പരിക്കുണ്ട്. വാഹനമോടിച്ചിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരെ ജിദ്ദയിലെ…