കേരളത്തിൽ ചെവ്വാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ച സ്വകാര്യബസ് സമരത്തെ നേരിടാൻ സർക്കാർ ക്രമീകരണം തുടങ്ങി. ലഭ്യമായ എല്ലാ ബസുകളും സർവീസിലിറക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകി. അറ്റക്കുറ്റപ്പണികൾ പൂർത്തിയാക്കി പരമാവധി ബസുകൾ റോഡിലിറക്കാനാണ് കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകിയത്.
സ്വകാര്യബസുകൾ മാത്രമുളള റൂട്ടിലടക്കം സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. വരുമാനം കുറഞ്ഞ ട്രിപ്പുകൾ സ്വകാര്യ ബസുകൾ ഒപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിൽ മാറ്റി ക്രമീകരിക്കാനാണ് തീരുമാനം. യൂണിറ്റുകൾ ലഭ്യമായ എല്ലാ ബസുകളും സർവീസിന് ഉപയോഗിക്കണം. അധിക ട്രിപ്പുകൾ താത്കാലികമായി ക്രമീകരിച്ചു ഓപ്പറേറ്റ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകൾ ചൊവ്വാഴ്ച മുതൽ സമരം പ്രഖ്യാപിച്ചത്. സ്വകാര്യ ബസുടമകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച ഗതാഗത മന്ത്രി ആന്റണി രാജുവിന് നോട്ടീസ് നൽകുകയായിരുന്നു.

മിനിമം ചാർജ് 12 രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്രാനിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. ബസുടമകളുടെ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കൊവിഡ് കാലം കഴിയുന്നവരെ വാഹന നികുതി ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.