കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. പൂജപ്പുര വീട്ടിൽ രാജേന്ദ്രനാണ്(55) ഭാര്യ അനിത(40), മക്കളായ ആദിത്യരാജ്(24), അമൃതാ രാജ്(20) എന്നിവരെ കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിചച്ത്.
ഓട്ടോ ഡ്രൈവറാണ് രാജേന്ദ്രൻ. ആദിത്യരാജ് ഒരു കടയിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ ആദിത്യരാജ് കടയിൽ എത്താത്തിനെ തുടർന്ന് സുഹൃത്തുക്കൾ വീട്ടിൽ അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്നാണ് രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയിലും മറ്റ് മൂന്ന് പേരെ വെട്ടേറ്റ് മരിച്ച നിലയിലും കണ്ടെത്തിയത്
വെട്ടുകത്തി കൊണ്ട് മൂന്ന് പേരെയും കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രക്തം പുരണ്ട വെട്ടുകത്തി കഴുകി വൃത്തിയാക്കി വീട്ടിൽ തന്നെ സൂക്ഷിച്ചിരുന്നു. രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു. ഇവർക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.