രോഹിത് ദക്ഷിണാഫ്രിക്കയിലേക്കില്ല; ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കെ എൽ രാഹുലാണ് ക്യാപ്റ്റൻ. രോഹിത് ശർമ പരുക്കിൽ നിന്ന് മുക്തനാകാത്തതിനെ തുടർന്നാണ് രാഹുലിനെ നായകനാക്കിയത്. ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിചരണത്തിലാണ് രോഹിത് ശർമ. ജസ്പ്രീത് ബുമ്രയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ വെറ്ററൻസ് താരം ശിഖർ ധവാനെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. വെങ്കിടേഷ് അയ്യർ, റിതുരാജ് ഗെയ്ക്ക് വാദ് എന്നിവർ ടീമിൽ കയറി. വിരാട് കോഹ്ലിയും ടീമിലുണ്ട്. ഇഷാൻ കിഷൻ, റിഷഭ് പന്ത് എന്നിവരാണ് വിക്കറ്റ്…