മൂന്നാം ആഷസിലും ഇംഗ്ലണ്ട് കത്തിയമർന്നു; ഓസ്‌ട്രേലിയക്ക് ഇന്നിംഗ്‌സ് വിജയം

 

ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഇന്നിംഗ്‌സ് വിജയം. മെൽബണിൽ നടന്ന മത്സരത്തിൽ ഇന്നിംഗ്‌സിനും 14 റൺസിനുമാണ് ഓസീസ് വിജയിച്ചത്. രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ട് വെറും 68 റൺസിന് ഓൾ ഔട്ടായി

ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 185 റൺസ് എടുത്തത്. ഓസ്‌ട്രേലിയ മറുപടിയായി 267 റൺസ് ഒന്നാമിന്നിംഗ്‌സിൽ കൂട്ടിച്ചേർത്തു. ഒന്നാമിന്നിംഗ്‌സിൽ ലീഡ് വഴങ്ങേണ്ടി വന്ന ഇംഗ്ലണ്ട് പക്ഷേ രണ്ടാമിന്നിംഗ്‌സിൽ തകർന്നുതരിപ്പണമായി മാറുകയായിരുന്നു.

28 റൺസെടുത്ത ജോ റൂട്ടും 11 റൺസെടുത്ത ബെൻ സ്‌റ്റോക്‌സും മാത്രമാണ് ഇരട്ട സംഖ്യ കണ്ടത്. നാല് പേർ പൂജ്യത്തിന് വീണു. ആറ് വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോലൻഡ് ആണ് ഇംഗ്ലണ്ടിനെ തകർത്തത്. മിച്ചൽ സ്റ്റാർക്ക് മൂന്നും കാമറോൺ ഗ്രീൻ ഒരു വിക്കറ്റുമെടുത്തു. നാല് ഓവറിൽ വെറും ഏഴ് റൺസ് മാത്രം വിട്ടുകൊടുത്താണ് ബോലാൻഡ് ആറ് വിക്കറ്റുകൾ പിഴുതത്.