മുഖക്കുരു, കരുവാളിപ്പ്, എണ്ണമയം; പരിഹാരം കറ്റാർ വാഴ, ചെയ്യേണ്ടത്

  കാലാവസ്ഥയിലെയും ജീവിതശൈലിയിലെയും മാറ്റങ്ങൾ ചർമത്തിന് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ജീവിതത്തിലെ തിരക്കുകളും തുടർച്ചയായ ചർമ പ്രശ്നങ്ങളും പരിഹാരം കണ്ടെത്താനും പരീക്ഷിക്കാനുമുളള താൽപര്യം ഇല്ലതാക്കുകയാണ്. പരീക്ഷണങ്ങള്‍ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുമോ എന്ന പേടിയാണ് ചിലര്‍ക്കുള്ളത്. എന്നാൽ വീട്ടിൽ തന്നെയിരുന്ന്, പ്രകൃതിദത്തമായ മാർഗത്തിലൂടെ പരിഹാരം കണ്ടെത്താമെങ്കിലോ ? ഇതിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രകൃതിദത്ത വസ്തുക്കളിൽ പ്രധാനപ്പെട്ടതാണ് കറ്റാർ വാഴ. നിരവധി പ്രശ്നങ്ങൾ ഒരു പരിഹാരം, വേഗത്തിലുള്ള ഫലപ്രാപ്തി എന്നിവയാണ് കറ്റാർവാഴയുടെ പ്രാധാന്യം വർധിപ്പിക്കുന്നത്. സൗന്ദര്യ പ്രശനങ്ങൾക്കു പരിഹാരമായി…

Read More

സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ നാല് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും തിരുവനന്തപുരത്ത് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 64 ആയി. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

Read More

വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ, രണ്ടു പെൺകുട്ടികൾ കീഴടങ്ങി

വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ, രണ്ടു പെൺകുട്ടികൾ കീഴടങ്ങി കൽപ്പറ്റ : വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി 68 വയസുകാരൻ മുഹമ്മദാണ് മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങി. മുഹമ്മദിന്റെ വാടക വീട്ടിൽ താമസിക്കുന്ന പെൺകുട്ടികളുടെ അമ്മയെ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം

Read More

ത​മി​ഴ്നാ​ട്ടി​ൽ 11 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ 11 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. ചെ​ന്നൈ, തി​രു​വ​ണ്ണാ​മ​ലെ, ക​ന്യാ​കു​മാ​രി, തി​രു​വ​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ ഒ​മി​ക്രോ​ൺ ബാ​ധി​ത​രു​ടെ എ​ണ്ണം 45 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 18 പേ​ർ ഇ​പ്പോ​ൾ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. അതേസമയം രാജ്യത്ത് ഒമിക്രോൺ വ്യാപനം തുടരുന്നു. ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം അറുനൂറിനോട് അടുത്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ ഒമിക്രോൺ കേസ് മണിപ്പൂരിൽ സ്ഥിരീകരിച്ചു. ഗോവയിലും ആദ്യത്തെ ഒമിക്രോണ്‍ ബാധ റിപ്പോർട്ട് ചെയ്തു….

Read More

ദക്ഷിണാഫ്രിക്കക്കും ബാറ്റിംഗ് തകർച്ച; അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു

സെഞ്ചൂറിയനിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കും ബാറ്റിംഗ് തകർച്ച. 104 റൺസ് എടുക്കുന്നതിനിടെ അവർക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു. 120ന് 5 വിക്കറ്റ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇപ്പോൾ. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 327 റൺസിന് ഓൾ ഔട്ടായിരുന്നു ഇന്ത്യൻ സ്‌കോറിനേക്കാൾ 207 റൺസ് പിന്നിലാണ് ദക്ഷിണാഫ്രിക്ക ഇപ്പോഴും. 37 റൺസുമായി ബവുമയും എട്ട് റൺസുമായി വിയാൻ മൽഡറുമാണ് ക്രീസിൽ. ക്വിന്റൺ ഡി കോക്ക് 34 റൺസിനും മക്രാം 13 റൺസിനും കീഗാൻ പീറ്റേഴ്‌സൺ 15 റൺസിനും…

Read More

മോന്‍സണ്‍ കേസില്‍ നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ മുഖ്യ പ്രതി മോന്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ആരേപിക്കപ്പെട്ട നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മോന്‍സണിന്റെ പിറന്നാളിന് ശ്രുതി നൃത്ത പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൂടാതെ മുടികൊഴിച്ചിലിന് ചികിത്സ തേടുകയും ചെയ്തുവെന്നാണ് ഇ.ഡി കണ്ടെത്തല്‍. മോന്‍സണ്‍ മാവുങ്കലുമായി ശ്രുതി ലക്ഷ്മിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.

Read More

സംസ്ഥാനത്ത് ഇന്ന് 2474 പേർക്ക് കൊവിഡ്, 38 മരണം; 3052 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 2474 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂർ 237, കോട്ടയം 203, കണ്ണൂർ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി 60, പാലക്കാട് 60, കാസർഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More

വയനാട് ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 4.47

  വയനാട് ജില്ലയില്‍ ഇന്ന് (28.12.21) 90 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 75 പേര്‍ രോഗമുക്തി നേടി. 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.47 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135263 ആയി. 133791 പേര്‍ രോഗമുക്തരായി. നിലവില്‍ 679 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 632 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 394 പേര്‍ ഉള്‍പ്പെടെ…

Read More

കാണാതായ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ

  മധ്യപ്രദേശിലെ ഹോഷാംഗാബാദ് ജില്ലയിൽ കാണാതായ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൊഹാഗ്പൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഞ്ചുവയസ്സുകാരിയുടെ മൃതദേഹമാണ് സ്വന്തം വീടിന്റെ ടെറസിൽ നിന്ന് കണ്ടെത്തിയത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കൾ വീടിന് സമീപത്തും ഗ്രാമത്തിലും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെയാണ് വീടിന്റെ…

Read More

ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 653 ആയി

  രാജ്യത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു. ഇതിനോടകം 653 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 186 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 167 രോഗികളുമായി മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തിൽ മുന്നിലുള്ളത്. ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. ഡൽഹിയിൽ 165 പേർക്കും കേരളത്തിൽ 57 പേർക്കും തെലങ്കാനയിൽ 55 പേർക്കും ഗുജറാത്തിൽൽ 49 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട് കേരളം അടക്കമുള്ള നിരവധി സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങൾ…

Read More