മധ്യപ്രദേശിലെ ഹോഷാംഗാബാദ് ജില്ലയിൽ കാണാതായ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൊഹാഗ്പൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഞ്ചുവയസ്സുകാരിയുടെ മൃതദേഹമാണ് സ്വന്തം വീടിന്റെ ടെറസിൽ നിന്ന് കണ്ടെത്തിയത്.
കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കൾ വീടിന് സമീപത്തും ഗ്രാമത്തിലും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെയാണ് വീടിന്റെ ടെറസിൽതുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അയൽവാസിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്