രാജസ്ഥാനിൽ ഏഴ് വയസ്സുകാരിയെ അയൽക്കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. നാഗോർ ജില്ലയിലാണ് അതിദാരുണമായ സംഭവം. പെൺകുട്ടിയെ കൊലപ്പെടുത്തിയ ദിനേശ് എന്ന 20കാരനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു
ചൊവ്വാഴ്ച വൈകുന്നേരമാണ് ദിനേശ് കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വൈകുന്നേരം മുതൽ കാണാതായ കുട്ടിക്കായി തെരച്ചിൽ നടത്തുന്നതിനിടെ വീടിന് പുറകിലെ കൃഷിയിടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു