കോഴിക്കോട് കൊളത്തറയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

 

കോഴിക്കോട് കൊളത്തറയിൽ റഹ്മാൻ ബസാറിൽ വൻ തീപിടിത്തം. കൊളത്തറയിലെ ചെരുപ്പുകടക്കാണ് പുലർച്ചെയോടെ തീപിടിച്ചത്. അഗ്നിശമന സേനയെത്തി രാവിലെ ആറ് മണിയോടെ തീ നിയന്ത്രണവിധേയമാക്കി. ആറ് യൂനിറ്റ് ഫയർ എൻജിനുകളുടെ നീണ്ട ശ്രമത്തിലാണ് തീ അണച്ചത്.

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെരുപ്പുകട പൂർണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.