അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. അടുത്താഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ആരോഗ്യവകുപ്പ് മന്ത്രാലയം ശുപാർശ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ
ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താൻ അനുകൂല സാഹചര്യമാണോയെന്ന് കമ്മീഷൻ ആരോഗ്യവകുപ്പ് സെക്രട്ടറിയോട് ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ 70 ശതമാനം മുതൽ 100 ശതമാനം വരെയാളുകൾ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ സെക്രട്ടറി കമ്മീഷനെ അറിയിച്ചു
പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ നിയമസഭയുടെ കാലാവധി മാർച്ചിലും യുപിയിൽ മെയിലുമാണ് അവസാനിക്കുന്നത്.