ആഷസ് ഒന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. മൂന്നാം ദിനം കളി നിർത്തുമ്പോൾ അവർ 2 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാൾ 58 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോഴും. ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 278 റൺസിന്റെ ലീഡാണ് സ്വന്തമാക്കിയത്
80 റൺസുമായി ഡേവിഡ് മാലനും 86 റൺസുമായി നായകൻ ജോ റൂട്ടുമാണ് ക്രീസിൽ. 27 റൺസെടുത്ത ഹസീബ് ഹമീദിന്റെയും 13 റൺസെടുത്ത റോറി ബേൺസിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്. നാലാം ദിനമായ നാളെ വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചുനിന്ന് മികച്ച ലീഡ് നേടാനുള്ള ശ്രമമാകും ഇംഗ്ലണ്ട് നടത്തുക.
ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 147 റൺസിന് ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിംഗിൽ ഓസ്‌ട്രേലിയ 425 റൺസെടുത്തു. 152 റൺസെടുത്ത ട്രാവിസ് ഹെഡ്ഡാണ് ഓസീസിന് മികച്ച ലീഡ് നേടിക്കൊടുത്തത്