പ്രസവത്തിന് ശേഷം മസ്തിഷ്‌കാഘാതം; പ്രവാസി മലയാളി ഡോക്ടര്‍ മരിച്ചു
ദോഹ: ഖത്തറില്‍ പ്രസവത്തിന് ശേഷം മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ റേഡിയോളജിസ്റ്റുമായ ഡോ. ഹിബ ഇസ്മയില്‍(30)ആണ് ദോഹയില്‍ മരിച്ചത്. മൂന്നാഴ്ച മുമ്പാണ് ഖത്തറില്‍ വെച്ച് ഹിബയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. കഴിഞ്ഞ ആഴ്ച പെട്ടെന്ന് തലവേദന അനുഭവപ്പെടുകയും ഗുരുതരാവസ്ഥയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രി അന്ത്യം സംഭവിക്കുകയായിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ റേഡിയോളജി വിഭാഗത്തില്‍…