കേന്ദ്രത്തിന്റെ വിറ്റഴിക്കൽ തുടരുന്നു; കരിപ്പൂർ അടക്കം 25 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കും

 

അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ 25 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ പദ്ധതി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങൾ 2025ന് മുമ്പായി സ്വകാര്യവത്കരിക്കും. വ്യോമയാന മന്ത്രി വി കെ സിംഗാണ് ഇക്കാര്യം അറിയിച്ചത്

കേന്ദ്രത്തിന്റെ ആസ്തി വിറ്റഴിക്കൽ പദ്ധതിയിൽപ്പെടുത്തിയാണ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നത്. ഭുവനേശ്വർ, വാരണാസി, അമൃത്സർ, നാഗ്പൂർ, കോയമ്പത്തൂർ, പട്‌ന, മധുര, സൂറത്ത്, ഇൻഡോർ, കോഴിക്കോട് കരിപ്പൂർ, ജോധ്പൂർ, ചെന്നൈ, വിജയവാഡ, റാഞ്ചി, ഹൂബ്ലി, ഇംഫാൽ, അഗർത്തല, ഡെറാഡൂൺ തുടങ്ങിയ വിമാനത്താവളങ്ങളാണ് പദ്ധതിക്ക് കീഴിൽ വരിക

2019-20 സാമ്പത്തിക വർഷത്തിൽ നാല് ലക്ഷത്തിലേറെ പേർ യാത്ര ചെയ്ത വിമാനത്താവളങ്ങളെയാണ് ഇതിനായി പരിഗണിച്ചത്. തിരുച്ചിറപ്പിള്ളി അടക്കം 13 വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പ്രവർത്തിക്കും. പദ്ധതി നടപ്പിൽ വന്നാലും എയർപോർട്ട് അതോറിറ്റിക്ക് തന്നെയാകും ഉടമസ്ഥാവകാശം