മുതിർന്ന പൗരൻമാർക്ക് അടക്കം നൽകിയിരുന്ന യാത്രാ നിരക്കിളവുകൾ ഇനിയില്ലെന്ന് റെയിൽവേ

 

മുതിർന്ന പൗരൻമാർക്ക് ഉൾപ്പെടെയുള്ള യാത്രാ നിരക്കിളവുകൾ പുനഃസ്ഥാപിക്കില്ലെന്ന് റെയിൽവേ. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച സർവീസുകൾ സാധാരണ നിലയിൽ പുനരാരംഭിച്ചെങ്കിലും നിരക്കിലെ ഇളവുകൾ തിരികെ കൊണ്ടുവരില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയെ അറിയിച്ചു.

കഴിഞ്ഞ വർഷം മാർച്ചിൽ ഭിന്നശേഷിക്കാർ, രോഗികൾ ഉൾപ്പെടെ തെരഞ്ഞെടുത്ത നാല് വിഭാഗങ്ങളൊഴികെ മറ്റെല്ലാവർക്കുമുള്ള ഇളവുകളും റെയിൽവേ നിർത്തിവെച്ചിരുന്നു. കൊവിഡിന് മുമ്പ് 53 വിഭാഗങ്ങളിലാണ് ഇളവ് അനുവദിച്ചിരുന്നത്.

നാല് വിഭാഗത്തിൽപ്പെട്ട വികലാംഗർ, പതിനൊന്ന് വിഭാഗം വിദ്യാർഥികൾ എന്നിവർക്ക് തുടർന്നും യാത്ര ഇളവുകൾ ലഭ്യമാകും. അതേസമയം മുതിർന്ന പരൻമാർക്ക് അടക്കമുള്ളവർക്ക് നൽകിയിരുന്ന ഇളവുകൾ പുനഃസ്ഥാപിക്കില്ല.