ഗുജറാത്തിൽ രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഡിസംബർ 4ന് ഒമിക്രോൺ പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയ രണ്ട് പേരാണ് ഇന്ന് രോഗബാധിതരായത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയി
സിംബാബ് വെയിൽ നിന്ന് മടങ്ങിയെത്തിയ ആൾക്കാണ് ഡിസംബർ 4ന് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന 10 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിൽ രണ്ട് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.