ലോക ചാമ്പ്യൻമാർ വീണു; കിവീസിനെ പരാജയപ്പെടുത്തി ബംഗ്ലാദേശിന് ചരിത്ര വിജയം

 

ലോക ചാമ്പ്യൻമാരായ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ബംഗ്ലാദേശ്. ഇതാദ്യമായാണ് ബംഗ്ലാദേശി ന്യൂസിലാൻഡ് മണ്ണിൽ ഒരു ടെസ്റ്റ് വിജയം സ്വന്തമാക്കുന്നത്. ബേ ഓവൽ ടെസ്റ്റിൽ എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ജയം.

ന്യൂസിലാൻഡിനെതിരെ കളിച്ച 16 ടെസ്റ്റുകളിൽ ബംഗ്ലാദേശിന്റെ ആദ്യ വിജയം കൂടിയാണിത്. രണ്ടാം ഇന്നിംഗ്‌സിൽ ന്യൂസിലാൻഡിനെ 169 റൺസിന് പുറത്താക്കിയ ബംഗ്ലാദേശിന് ജയിക്കാനായി 42 റൺസാണ് വേണ്ടിയിരുന്നത്. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശി വിജയം കണ്ടെത്തുകയായിരുന്നു

ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്‌സിൽ 328 റൺസാണ് എടുത്തത്. ഡേവോൺ കോൺവേ 122 റൺസും വിൽ യംഗ് 52 റൺസും ഹെൻ റി നിക്കോൾസ് 75 റൺസുമെടുത്തു. ഇതിന് മറുപടിയായി ബംഗ്ലാദേശ് ഒന്നാമിന്നിംഗ്‌സിൽ എടുത്തത് 458 റൺസാണ്.

130 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് ബംഗ്ലാദേശ് സ്വന്തമാക്കിയതാണ് മത്സരത്തിൽ നിർണായകമായത്. രണ്ടാമിന്നിംഗ്‌സിൽ ന്യൂസിലാൻഡ് 169 റൺസിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ ഇബാദത്ത് ഹുസൈനാണ് കിവീസിനെ തകർത്തത്. തസ്‌കിൻ അഹമ്മദ് മൂന്നും മെഹ്ദി ഹസൻ ഒരു വിക്കറ്റുമെടുത്തു.