വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പഞ്ചാബിലെത്തും. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഫിറോസ്പൂരിൽ നിന്ന് വൻ റാലി അടക്കം മോദി സജ്ജീകരിച്ചിട്ടുണ്ട്.
പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്കുള്ള അതിവേഗ പാതയടക്കം 42.750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മോദി നിർവഹിക്കും. അതേസമയം മോദിയുടെ റാലി തടയുമെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഹരിയാനയിലെ കർഷകരും പ്രതിഷേധത്തിനെത്തും.
കിസാൻ മോർച്ചയിലെ ബികെയു എകതാ അടക്കം പത്ത് സംഘടനകളാകും പ്രതിഷേധത്തിൽ പങ്കെടുക്കുക. എന്നാൽ കർഷകർ മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.