ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരിന് ഇന്ന് തുടക്കം. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരാണ് ന്യൂസിലാൻഡ്. ഇന്ത്യ രണ്ടാമതും.
ഇന്ത്യൻ സമയം വൈകുന്നേരം മൂന്നരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. നായകനായുള്ള തന്റെ കരിയറിൽ ആദ്യ ലോക കീരീടം ലക്ഷ്യമിട്ടാണ് കോഹ്ലി ഇറങ്ങുന്നത്. മൂന്ന് പേസർമാരെയും രണ്ട് സ്പിന്നർമാരെയും കോഹ്ലി കളിപ്പിച്ചേക്കും. ഇഷാന്ത് ശർമ, ബുമ്ര, മുഹമ്മദ് ഷമി എന്നിവരാകും അന്തിമ ഇലവനിലെത്തുക
സ്പിന്നർമാരായി അശ്വിനും ജഡേജയും ടീമിലെത്തും. രോഹിതും ശുഭ്മാൻ ഗില്ലും ഇന്നിംഗ്‌സ് ഓപൺ ചെയ്യും. പൂജാര വൺ ഡൗണായും കോഹ്ലി നാലാമനായും ഇറങ്ങും. റിഷഭ് പന്ത് ആകും വിക്കറ്റ് കീപ്പറായി അന്തിമ ഇലവനിലെത്തുക.