കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷതയിൽ നിന്നും രാജ്യം പതിയെ കരകയറുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1587 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 88,977 പേർ ഒരു ദിവസത്തിനിടെ രോഗമുക്തരാകുകയും ചെയ്തു
രാജ്യത്ത് ഇതുവരെ 2,97,62,793 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 2,85,80,647 പേർ രോഗമുക്തരായി. 3,83,490 പേർക്ക് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.03 ശതമാനമാണ്
നിലവിൽ 7,98,656 പേരാണ് ചികിത്സയിൽ കഴിയുന്നത്. നീണ്ട 73 ദിവസത്തിന് ശേഷമാണ് സജീവ രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിൽ താഴെയെത്തുന്നത്. രാജ്യത്ത് ഇതിനോടകം 26.89 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.