ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് കേപ് ടൗണിൽ നടക്കും. ജയിച്ചാൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കാം. അതേസമയം കേപ് ടൗണിൽ മഴമേഘങ്ങളുടെ സാന്നിധ്യമുണ്ടെന്നത് ഇരു ടീമുകളെയും നിരാശപ്പെടുത്തുന്നുണ്ട്
പരമ്പരയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓരോ മത്സരം വിജയിച്ച് ഒപ്പത്തിനൊപ്പമാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 113 റൺസിന് വിജയിച്ചപ്പോൾ രണ്ടാം ടെസ്റ്റ് ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് സ്വന്തമാക്കി
രണ്ടാം ടെസ്റ്റിൽ പരുക്കിനെ തുടർന്ന് വിട്ടുനിന്ന വിരാട് കോഹ്ലി പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തി. പരുക്കേറ്റ പേസർ മുഹമ്മദ് സിറാജ് ഇന്ന് കളിക്കില്ല. പകരം ഇഷാന്ത് ശർമ ടീമിലെത്തും.