പാലക്കാട് റെയിൽവേ കോളനിക്ക് സമീപം വൃദ്ധ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മകൻ പിടിയിൽ. ഓട്ടൂർകാടിൽ റിട്ട. റെയിൽവേ ജീവനക്കാരൻ ചന്ദ്രൻ(68), ഭാര്യ ദൈവാന(54) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സനലിനെയാണ് പോലീസ് പിടികൂടിയത്.
സനലിലെ ഫോണിൽ ബന്ധപ്പെട്ട സഹോദരൻ വിളിച്ചുവരുത്തുകയായിരുന്നു. രാവിലെ വീടിന് മുന്നിലെത്തിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂത്ത മകൻ സനലിനൊപ്പമാണ് ചന്ദ്രനും ദൈവാനയും താമസിച്ചിരുന്നത്. മകൾ സൗമിനി ഭർത്താവിനൊപ്പവും ഇളയ മകൻ സുനിൽ ജോലിസംബന്ധമായി എറണാകുളത്തുമാണ് താമസം
തിങ്കളാഴ്ചയാണ് ചന്ദ്രനയെും ഭാര്യയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടിരുന്നത്. തൊട്ടുപിന്നാലെ സനലിനെ കാണാതാകുകയും ചെയ്തു. ഞായറാഴ്ച രാത്രി വരെ സനൽ ഇവർക്കൊപ്പമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. തുടർന്നാണ് കൊലപാതകം നടത്തിയത് ഇയാൾ തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചത്.