പോലീസ് ജീപ്പ് എറിഞ്ഞു തകർത്ത ശേഷം മുങ്ങിയ പ്രതി കൊല്ലത്ത് പിടിയിൽ

 

തിരുവനന്തപുരം വലിയതുറ പോലീസ് സ്‌റ്റേഷനിലെ ജീപ്പ് എറിഞ്ഞു തകർത്ത ശേഷം മുങ്ങിയ പ്രതി പിടിയിൽ. വള്ളക്കടവ് ഫിഷർമെൻ കോളനിയിലെ സൂരജ് സുരേഷ് എന്ന 18കാരനാണ് പിടിയിലായത്. കൊല്ലം സിറ്റി പോലീസാണ് റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്  നിന്ന് ഇയാളെ പിടികൂടിയത്

കാറിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നിന്ന് രക്ഷപ്പെട്ട പ്രതി കൊല്ലത്ത് എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പോലീസ് സംഘം റെയിൽവേ സ്‌റ്റേഷനിൽ കാത്തുനിന്നത്.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് മൂന്ന് പേരെ വിട്ടയച്ചു.