കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന ശേഷം മൃതദേഹവുമായി പോലീസ് സ്‌റ്റേഷനിലെത്തി പ്രതി കീഴടങ്ങി

 

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന ശേഷം മൃതദേഹം പോലീസ് സ്‌റ്റേഷന് മുന്നിലിട്ട പ്രതി കീഴടങ്ങി. ഈസ്റ്റ് പോലീസ് സ്‌റ്റേഷന് സമീപം കെ കെ നഗറിൽ വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. പ്രതി കെ ടി ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് കെ ടി ജോമോൻ. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മൃതദേഹവുമായി സ്റ്റേഷനിലെത്തിയ പ്രതി കീഴടങ്ങുകയായിരുന്നു.