ധീരജ് വധക്കേസ്: രണ്ട് യൂത്ത് കോൺഗ്രസുകാർ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

 

ധീരജ് വധക്കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ടോണി, ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് അഭിഭാഷകർക്കൊപ്പമെത്തി കുളമാവ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇരുവരെയും അന്വേഷണ സംഘത്തിന് കൈമാറും. രണ്ട് പേരും കെ എസ് യു, യൂത്ത് കോൺഗ്രസ് ഭാരവാഹികളാണ്

ധീരജിനെ നിഖിൽ പൈലി കുത്തിക്കൊലപ്പെടുത്തുന്ന സമയത്ത് ഇവരും സംഭവസ്ഥലത്തുണ്ടായിരുന്നു. കേസിൽ നിഖിൽ പൈലി, ജെറിൻ ജോജോ എന്നീ രണ്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്കൊപ്പം കണ്ടാലറിയാവുന്ന നാല് പേരെയും പോലീസ് പ്രതി ചേർത്തിട്ടുണ്ട്.