സെഞ്ച്വറിയുമായി പന്തിന്റെ ഒറ്റയാൾ പോരാട്ടം; ദക്ഷിണാഫ്രിക്കക്ക് 212 റൺസ് വിജയലക്ഷ്യം

  ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ 198 റൺസിന് പുറത്തായി. ഒന്നാമിന്നിംഗ്‌സിലെ 13 റൺസ് ലീഡ് സഹിതം 212 റൺസ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കക്ക് മുന്നിൽ ഇന്ത്യ വെച്ചത്. സെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 139 പന്തിൽ ആറ് ഫോറും നാല് സിക്‌സും സഹിതം പന്ത് 100 റൺസുമായി പുറത്താകാതെ നിന്നു ഇന്ത്യൻ ഇന്നിംഗ്‌സിലെ 198 റൺസിൽ 100ഉം പന്തിന്റെ സംഭാവനയായിരുന്നു. ബാക്കി 10 പേരും കൂടി വെറും…

Read More

ധീരജ് വധക്കേസ്: രണ്ട് യൂത്ത് കോൺഗ്രസുകാർ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

  ധീരജ് വധക്കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ടോണി, ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് അഭിഭാഷകർക്കൊപ്പമെത്തി കുളമാവ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇരുവരെയും അന്വേഷണ സംഘത്തിന് കൈമാറും. രണ്ട് പേരും കെ എസ് യു, യൂത്ത് കോൺഗ്രസ് ഭാരവാഹികളാണ് ധീരജിനെ നിഖിൽ പൈലി കുത്തിക്കൊലപ്പെടുത്തുന്ന സമയത്ത് ഇവരും സംഭവസ്ഥലത്തുണ്ടായിരുന്നു. കേസിൽ നിഖിൽ പൈലി, ജെറിൻ ജോജോ എന്നീ രണ്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്കൊപ്പം കണ്ടാലറിയാവുന്ന നാല് പേരെയും പോലീസ് പ്രതി ചേർത്തിട്ടുണ്ട്.

Read More

കെഎസ്ആർടിസിയിൽ പുതിയ ശമ്പളപരിഷ്ക്കരണക്കരാർ ഒപ്പുവച്ചു

  കെഎസ്ആർടിസിയിൽ പുതിയ ശമ്പളപരിഷ്ക്കരണക്കരാർ ഒപ്പുവച്ചു. ഇനി മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് 23,000 രൂപയാണ് കുറഞ്ഞ ശമ്പളം. 2016-ൽ നടപ്പാക്കേണ്ട ശമ്പളപരിഷ്ക്കരണമാണ് കെഎസ്ആർടിയിൽ നടപ്പാക്കുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളസ്കെയിൽ ആയ 23,000 – 105300 എന്നതാണ് കെഎസ്ആർടിസി ജീവനക്കാരുടെയും മാസ്റ്റർ സ്കെയിൽ. പുതുക്കിയ ശമ്പളം ഫെബ്രുവരി മുതൽ കിട്ടും. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പാക്കണമെന്ന് ഒപ്പുവയ്ക്കൽ ചടങ്ങിൽ സിഐടിയു ആവശ്യപ്പെട്ടു. എല്ലാ വനിതാജീവനക്കാർക്കും നിലവിലുള്ള പ്രസവാവധിക്ക് പുറമേ ഒരു വർഷക്കാലത്തേക്ക് ശമ്പളമില്ലാത്ത അവധി കൂടി…

Read More

സാങ്കേതിക തകരാര്‍ പരിഹരിച്ചു, ഇനി റേഷൻ വാങ്ങൽ തുടങ്ങാം: മന്ത്രി ജി ആർ അനിൽ

  തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണത്തിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനിൽ. ഒരാഴ്ച റേഷന്‍ വിതരണം മുടങ്ങുമെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്നും റേഷന്‍ കടകള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്‌ത അവരോട് പ്രതികാരബുദ്ധിയില്ലെന്നും ജി ആർ അനിൽ പറഞ്ഞു. സര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഇ പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതമായതോടെയാണ് സംസ്ഥാനത്ത് റേഷന്‍ വിതരണം നിലച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെ കടകള്‍ തുറന്നപ്പോള്‍ ഒരു മണിക്കൂറിലേറെ ഇ പോസ് സംവിധാനം പ്രവര്‍ത്തിച്ചെങ്കിലും 9.45ഓടെ വീണ്ടും തകരാറിലായി….

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 66,796 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 64,529 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3252 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 412, കൊല്ലം 126, പത്തനംതിട്ട 156, ആലപ്പുഴ 90, കോട്ടയം 391, ഇടുക്കി 169, എറണാകുളം 921, തൃശൂർ 145, പാലക്കാട് 57, മലപ്പുറം 117, കോഴിക്കോട് 271, വയനാട് 71, കണ്ണൂർ 268, കാസർഗോഡ് 58 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 64,529 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,11,014 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

റിഷഭ് പന്തിന് അതിവേഗ അർധ ശതകം; കേപ് ടൗണിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

  കേപ് ടൗൺ ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടിന് 57 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നിലവിൽ ആറിന് 165 റൺസ് എന്ന നിലയിലാണ്. റിഷഭ് പന്തിന്റെ അർധ സെഞ്ച്വറി മികവിലാണ് ഇന്ത്യ സ്‌കോർ 150 കടത്തിയത്. മൂന്നാം ദിനം തുടക്കത്തിലെ ഇന്ത്യക്ക് 9 റൺസെടുത്ത ചേതേശ്വർ പൂജാരയെ നഷ്ടപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ വന്ന രഹാനെ ഒരു റൺസിന് വീണു. പിന്നാലെ ക്രീസിൽ ഒന്നിച്ച കോഹ്ലിയും പന്തും ചേർന്ന് സ്‌കോർ 152…

Read More

സംസ്ഥാനത്ത് ഇന്ന് 13,468 പേർക്ക് കൊവിഡ്, 21 മരണം; 3252 പേർക്ക് രോഗമുക്തി

  കേരളത്തിൽ 13,468 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂർ 1067, കോട്ടയം 913, കണ്ണൂർ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316, വയനാട് 244, കാസർഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,796 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316, വയനാട് 244, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,796 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ…

Read More

വയനാട് ജില്ലയില്‍ 244 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (13.01.22) 244 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 71 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.12 ആണ്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 217 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്ന് വന്ന 12 പേര്‍ക്കും ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 137020 ആയി. 134910 പേര്‍ രോഗമുക്തരായി. നിലവില്‍ 1110 പേരാണ് ചികിത്സയിലുള്ളത്….

Read More

റേഷൻ കടകളടച്ച ലൈസൻസികളുടെ നടപടി അപലപനീയം: മന്ത്രി ജി ആർ അനിൽ

  കണ്ണൂർ: സർവർ തകരാറുകൾ പരിഹരിച്ചിട്ടും ചൊവ്വാഴ്ച ചിലരുടെ പ്രേരണക്ക് വിധേയമായി റേഷൻ കടകളടച്ച ലൈസൻസികളുടെ നടപടി അംഗീകരിക്കാനാവുന്നതല്ലെന്ന് ഭക്ഷ്യ പൊത വിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ജനങ്ങളെ സഹായിക്കേണ്ടവരാണ് റേഷൻ വ്യാപാരികൾ എന്ന ബോധ്യം ലൈസൻസികൾക്കുണ്ടാവണമെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോറപ്പറേഷൻ്റെ ഓൺലൈൻ വിൽപനയുടെയും ഹോം ഡെലിവറിയുടെയും ജില്ലാതല ഉൽഘാടനം കണ്ണൂർ സഭാഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

Read More