റേഷൻ കടകളടച്ച ലൈസൻസികളുടെ നടപടി അപലപനീയം: മന്ത്രി ജി ആർ അനിൽ

 

കണ്ണൂർ: സർവർ തകരാറുകൾ പരിഹരിച്ചിട്ടും ചൊവ്വാഴ്ച ചിലരുടെ പ്രേരണക്ക് വിധേയമായി റേഷൻ കടകളടച്ച ലൈസൻസികളുടെ നടപടി അംഗീകരിക്കാനാവുന്നതല്ലെന്ന് ഭക്ഷ്യ പൊത വിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.

ജനങ്ങളെ സഹായിക്കേണ്ടവരാണ് റേഷൻ വ്യാപാരികൾ എന്ന ബോധ്യം ലൈസൻസികൾക്കുണ്ടാവണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോറപ്പറേഷൻ്റെ ഓൺലൈൻ വിൽപനയുടെയും ഹോം ഡെലിവറിയുടെയും ജില്ലാതല ഉൽഘാടനം കണ്ണൂർ സഭാഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം