സംസ്ഥാനത്ത് റേഷൻ വിതരണത്തിന് പുതിയ സംവിധാനം. സർവർ തകരാർ പരിഹരിക്കുന്നതു വരെയാണ് പ്രത്യേക സംവിധാനം കൊണ്ടുവരിക. റേഷൻ വിതരണം സുഗമമായി നടക്കുന്നുണ്ട്. ചിലർ കടകൾ അടച്ചിട്ട് അസൗകര്യമുണ്ടാക്കുകയാണെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു
അരി വിതരണത്തിന് തടസ്സമുണ്ടാകില്ല. ഏഴ് ജില്ലകളിൽ ഉച്ച വരെയും ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവുമാണ് റേഷൻ വിതരണം ഉണ്ടാകുക. മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ 8.30 മുതൽ 12 മണി വരെയാകും റേഷൻ കടകൾ പ്രവർത്തിക്കുക.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കാസർകോട്, കോട്ടയം, ഇടുക്കി ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും റേഷൻ കടകൾ പ്രവർത്തിക്കും. സെർവർ തകരാർ പൂർണമായും പരിഹരിക്കുന്നതുവരെയാണ് ഈ ക്രമീകരണം.