തിരുവനന്തപുരത്ത് ഗുണ്ടാസംഘം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു. നെടുമങ്ങാട് അഴിക്കോടാണ് സംഭവം. ആളുമാറിയാണ് ഇവർ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയത്. അഴിക്കോട് സ്വദേശി അബ്ദുൽ മാലിക്കിനാണ് മർദനമേറ്റത്
വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരം വാഹനത്തിലിട്ട് അബ്ദുൽ മാലിക്കിനെ സംഘം ക്രൂര മർദനത്തിന് ഇരയാക്കി. ആളുമാറിയതാണെന്ന് മനസ്സിലാക്കിയ സംഘം പിന്നീട് വിദ്യാർഥിയെ നെടുമങ്ങാട് ഇറക്കി വിടുകയായിരുന്നു.