ആത്മഹത്യക്ക് ശ്രമിച്ചതല്ല, ഉറക്ക ഗുളികയുടെ അളവ് കൂടിപ്പോയതാണെന്ന് യുവനടി

 

താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്ന് കൊച്ചിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പട്ട യുവ നടി. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായി പോയെന്നാണ് നടി പറയുന്നത്. എന്നാൽ ഇക്കാര്യം പോലീസ് മുഖവിലക്കെടുത്തിട്ടില്ല.

ചൊവ്വാഴ്ചയാണ് ഉറക്ക ഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായിരുന്നു ഇവർ. കോടതിയിൽ ദിലീപിന് അനുകുലമായി ഇവർ കൂറുമാറിയിരുന്നു

കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന് അടുത്തിടെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവനടി ആത്മഹത്യക്ക് ശ്രമിച്ചത്.